തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി രൂപം നല്‍കി. 10 ദിവസത്തിനകം നല്‍കാനാണ് നിര്‍ദേശം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് ചുമതല.
ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫാണു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ഇന്‍സ്‌പെക്ടര്‍മാരായ സജു വര്‍ഗീസ്, എസ്.ജയകുമാര്‍, എഎസ്‌ഐ മാരായ പി.കെ.അനിരുദ്ധന്‍, വി.കെ.അശോകന്‍ എന്നിവരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക തട്ടിപ്പിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം ഹരിത ഫിനാന്‍സ് ഉടമ വാഗമണ്‍ സ്വദേശി കുമാര്‍ (49) പീരുമേട് സബ്ജയിലിലെ റിമാന്‍ഡ് പ്രതിയായിരിക്കെ ജൂണ്‍ 21നാണ് മരണമടഞ്ഞത്.
Discussion about this post