മുംബൈ: ലൈംഗികാരോപണക്കേസില്‍ ബിനോയ് കോടിയേരിക്കു മുംബൈ ദിന്‍ഡോഷി കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊലീസ് ആവശ്യപ്പെട്ടാല്‍ രക്തസാംപിള്‍ നല്‍കണം, ഡിഎന്‍എ പരിശോധനയ്ക്കു തയാറാകണം, 25,000 രൂപ കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് വിധി പറയാനായി മാറ്റുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതി പരാതി നല്‍കിയത്.
Discussion about this post