പത്തനംതിട്ട: ശബരിമല ആചാരസംരക്ഷണത്തിന് ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടപ്പിലാക്കണമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍മസമിതിയുടെ സമ്മര്‍ദ്ദത്തിന്റെ ആവശ്യം വേണ്ടിവരില്ലെന്നും അദ്ദേഹം പന്തളത്തുനടന്ന സംസ്ഥാന സമിതിയോഗത്തോടനുബന്ധിച്ച് പ്രതികരിച്ചു. തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ ശക്തമായ തുടര്‍സമരം അനിവാര്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സ്വാമി പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post