കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെത്തുടര്‍ന്ന് ഉപജീവനം നഷ്ടപ്പെട്ട തന്നെ മത്സ്യത്തൊഴിലാളിയായിരുന്നിട്ടും കരച്ചിപ്പി തൊഴിലാളിയായി കണക്കാക്കി തുച്ഛമായ തുക നഷ്ടപരിഹാരമായി അനുവദിച്ചെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. വിഴിഞ്ഞം സ്വദേശി കെ. സുകുമാരന്‍ നാടാരാണു ഹര്‍ജി നല്‍കിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ഹര്‍ജിക്കാരന്‍ കക്ക ശേഖരിക്കാനും പോകാറുണ്ടായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി തീരത്തുള്ള പാറകളില്‍ നിന്നും ചിപ്പി ശേഖരിക്കുന്നതാണു തൊഴിലെന്നു കണക്കാക്കി കരച്ചിപ്പി തൊഴിലാളിയെന്നാണു ഹര്‍ജിക്കാരനെ കണക്കാക്കുകയായിരുന്നു.
Discussion about this post