ന്യൂഡല്‍ഹി: പാഖ്‌റാന്‍ ഫയറിങ് റേഞ്ചില്‍ നടന്ന നാഗ് മിസൈല്‍ പരീക്ഷണം വിജയകരം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ടാങ്ക് വേധ മിസൈലാണ് നാഗ്. രാത്രിയും പകലുമായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. മൂന്ന് സാഹചര്യത്തിലും മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്ന് ഡിആര്‍ഡിഒയുടെ അറിയിപ്പില്‍ പറയുന്നു.
സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പുള്ള അവസാനവട്ട പരീക്ഷണമാണ് നടന്നത്. നാല് കിലോമീറ്റര്‍ പ്രഹരപരിധിയില്‍ കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണിത്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ് നാഗ് മിസൈല്‍.
Discussion about this post