പാലക്കാട്: ജയിലിനുള്ളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യവകാശത്തിന്റെ പേരില്‍ അച്ചടക്കലംഘനം യാതൊരു കാരണത്താലും അനുവദിക്കില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണ്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവര്‍ത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല. ശിക്ഷ നല്‍കുന്നവരല്ല ജയില്‍ ഉദ്യോഗസ്ഥര്‍. തിരുത്തലുകള്‍ ഉണ്ടാക്കാനുള്ള അവസരം നല്‍കണം. തടവുകാര്‍ക്കു മാനസിക സമീപനം നല്‍കണം. ജയില്‍ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിനുളളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ഇത്തരക്കാര്‍ കര്‍ശന നടപടി മുന്നില്‍ക്കാണുകയും ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍നിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
Discussion about this post