കൊച്ചി: ലോട്ടറി മേഖലയില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യ ലോട്ടറി നിര്‍ത്തലാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ പദ്ധതിആനുകൂല്യം മുടങ്ങാതെ നോക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു. എന്നാല്‍ ധനകാര്യമന്ത്രിയില്‍ നിന്നുവന്ന പ്രസ്താവന രോഗികളെപ്പോലെ ലോട്ടറി കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ സുരക്ഷാപദ്ധതിയും കാരുണ്യവും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. മൂന്ന് മാസത്തെ പരീക്ഷണം ഫലംകണ്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോട്ടറിയിലൂടെ കിട്ടിയിരുന്ന വലിയ പിന്തുണ നിര്‍ത്തലാക്കിയതിലൂടെ ചികിത്സാ സഹായം എങ്ങനെ ലഭ്യമാകുമെന്നതാണ് നിലവിലെ ചോദ്യം.
ഏതുവിധമാണ് നിര്‍ധനര്‍ക്ക് സൗജന്യചികിത്സ സഹായം സര്‍ക്കാര്‍ ആശുപത്രിയിലൂടെ നല്‍കുക എന്നതിന് നിലവില്‍ യാതൊരുവ്യക്തതയുമില്ല.
Discussion about this post