ആലപ്പുഴ: ഓഫീസ് മെച്ചപ്പെടുന്നതിന് ഒപ്പം ജീവനക്കാരുടെ സേവന മനോഭാവവും വളരണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 40 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പാണാവള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
230 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍,230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണി ,267 എണ്ണത്തിന് അധികമുറികള്‍ എന്നിവ അനുവദിച്ച് ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ഓഫീസുകളെ മെച്ചപ്പെടുത്തി. ഇത് സേവനത്തിന് എത്തുന്നവര്‍ക്കും പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post