തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തെത്തുടര്‍ന്നാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്. ഒരു ക്യാമ്പസിലും അക്രമം പ്രോത്സാഹിപ്പിക്കേണ്ടതില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവം പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്നും കുറ്റക്കാരായ ആരെയും സംരക്ഷിക്കേണ്ടതില്ലെന്നുമാണ് എസ്എഫ്‌ഐയുടെ തീരുമാനം എന്ന് സംസ്ഥാന നേതാക്കള്‍ വിശദീകരിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ ഒത്തുതീര്‍പ്പാക്കുന്നതിനോ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെയാണ് പിരിച്ച് വിട്ടത്.
അതിനിടെ തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് അഖില്‍ മൊഴി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് അഖില്‍ മൊഴി നല്‍കിയത്. മൊഴിയുടെ വിശദാംശങ്ങള്‍ ഡോക്ടര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും പൊലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുത്തിയത് ശിവരഞ്ജിത്താണെന്നും അതിന് സഹായിച്ചത് നസീമാണെന്നുമാണ് അഖില്‍ നല്‍കിയ മൊഴി.
Discussion about this post