ന്യൂഡല്‍ഹി. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇനി ചാര്‍ജ് ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുകയാണെന്നും ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തിലായിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.
ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്കു പുറമേ ഐഎംപിഎസ്(ഇമീഡിയറ്റ് പെയ്മെന്റ് സര്‍വീസ്) പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് ഓഗസ്റ്റ് 1 മുതല്‍ നിര്‍ത്തലാക്കും. ജൂലൈ 1ന് മുന്‍പ് എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് 1 രൂപ മുതല്‍ 50 രൂപവരെയാണ് ഈടാക്കിയിരുന്നത്.
ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനാണ് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
Discussion about this post