തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കൂടാതെ രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കും. മന്തിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
നാല് ലക്ഷം രൂപ വീതം രാജ്കുമാറിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് രാജ്കുമാര്‍ മരിച്ചത്.
Discussion about this post