തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ പോലീസ് കോളജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെടുത്തത് കാമ്പസിനകത്ത് തന്നെയാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്തു നിന്നാണ് ആയുധം കണ്ടെടുത്തത്. കോളജിലെ യൂണിയന്‍ മുറിയിലും പരിസര പ്രദേശങ്ങളിലുമടക്കം പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തിയെടുത്ത് കൊടുത്തതെന്നും കൈയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് കണ്ടെടുത്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post