തിരുവനന്തപുരം:ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ജൂലൈ 22 ന് നാല് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ മാത്രമാണ് ഇന്ന് അവധിയുള്ളത്. സംസ്ഥാന വ്യാപകമായി ജൂലൈ 22-ന് അവധിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. കാസര്‍കോട് ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും അവധിയെന്ന തരത്തില്‍ വ്യാജപ്രചാരണങ്ങളും ഒരു വര്‍ഷം പഴക്കമുള്ള വാര്‍ത്തകളും പ്രചരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ വിശദീകരണങ്ങളുമായി രംഗത്തെത്തി.
കാസര്‍കോട്
കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് കളര്‍ക്ടര്‍ അവധി അറിയിച്ചത്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം, സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Discussion about this post