തിരുവനന്തപുരം: രണ്ടു ദിവസത്തെ മഴയില്‍ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ലഭിച്ചത് 1.37 ശതമാനം ജലം. ജലവിഭവ വകുപ്പിന് കീഴിലുള്ള 20 ഡാമുകളിലെയും സ്ഥിതി നോക്കിയാല്‍ ഇപ്പോഴും സംഭരണശേഷിയുടെ പകുതി ജലംപോലും ഒഴുകിയെത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം ഈസമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 52 ശതമാനം കുറവാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവ്.
കഴിഞ്ഞവര്‍ഷം ഇതേസമയം ജലവിഭവ വകുപ്പിന്റെ 20 ഡാമുകളിലുംകൂടി 1226.128 ദശലക്ഷം ഘനമീറ്റര്‍ ജലം ഉണ്ടായിരുന്നു. 583.479 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോള്‍ ഡാമുകളില്‍ സംഭരിച്ചിട്ടുള്ളത്. അതേസമയം നാല് ഡാമുകള്‍ തുറന്ന് ജലം പുറത്തുവിടുന്നുണ്ട്്. കുറ്റ്യാടി, ചെറുകിട ജലസംഭരണികളായ ഭൂതത്താന്‍കെട്ട്, മണിയാര്‍, പഴശി ഡാമുകളാണ് തുറന്നുവിട്ടത്.
Discussion about this post