തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തി വിവാദത്തിലായ ചൈത്ര തെരേസ ജോണ്‍ ഐപിഎസ് പുതിയ സ്ഥാനത്തേക്ക്. ഭീകരവിരുദ്ധസേന മേധാവിയായി ചൈത്രയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍ ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.
തിരുവനന്തപുരം ഡിസിപിയായി ചുമതലയുണ്ടായിരുന്ന സമയത്ത് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതിയെ കണ്ടെത്തുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ചൈത്രക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈത്രക്ക് അനുകൂലമായി അന്വേഷണ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ നടപടി ഒഴിവാക്കുകയായിരുന്നു.
Discussion about this post