തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മരണപ്പെട്ടതോ കാണാതായതോ ആയ മത്സ്യത്തൊഴിലാളികളില്‍ 32 പേര്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മ്മിക്കുന്നതിനും ആറ് പേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും 3.44 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
ഓഖി ഫണ്ടിലെ ഭവന പദ്ധതിക്കായി അനുവദിച്ച തുകയില്‍ നിന്നാണ് 38 പേര്‍ക്കുള്ള തുക അനുവദിച്ചത്.













