തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജ് കാന്പസിനുള്ളില്‍ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാനക്കുഴി സ്വദേശി സസ്വാന്‍ (20) ആണ് അറസ്റ്റിലായത്.
യൂണിവേഴ്‌സിറ്റി കോളെജിലെ ബിഎ അറബ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. കേസിലെ പതിനാലാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇനി പത്തു പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post