Friday, November 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭരണയന്ത്രത്തെ ചലിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മര്‍മപ്രധാനം: മുഖ്യമന്ത്രി

by Punnyabhumi Desk
Jul 30, 2019, 04:29 pm IST
in കേരളം

തിരുവനന്തപുരം: ഭരണയന്ത്രത്തെ അതിവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ മര്‍മപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ് പ്രളയദുരന്തത്തെ നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ഭരണസിരാകേന്ദ്രമായാണ് സെക്രട്ടേറിയറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ സംസ്ഥാനത്തെ ഭരണസംവിധാനമാകും മെച്ചപ്പെടുക. സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കുന്നതു സംബന്ധിച്ച് ദര്‍ബാര്‍ ഹാളില്‍ നടന്ന ഡെപ്യൂട്ടി സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫയല്‍ മുന്നിലെത്തിയാല്‍ വച്ചുതാമസിപ്പിക്കുന്നത് വികസനപ്രകിയയെ തടസ്സപ്പെടുത്തുമെന്നും ഒപ്പം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആശ്വാസം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് ജീവനക്കാര്‍ പിന്തുടരേണ്ടത.് ഈ കാഴ്ചപ്പാടോടെ വേണം ഏതൊരു ഫയലിനെയും സമീപിക്കാനെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഫയലുകളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അവ തീര്‍പ്പാക്കാനാണ് ശ്രമിക്കേണ്ടത്. നാട്ടിലെ സാധാരണക്കാരന് എന്തു നേട്ടമാണുണ്ടാവുക എന്നത് കണക്കിലെടുത്തുവേണം ഏതു നയപരമായ തീരുമാനവും കൈക്കൊള്ളാന്‍.
പൊതുവായ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് കാര്‍ഷിക, വ്യാവസായികമേഖലയിലെ മുരടിപ്പാണ്. ഇതിന് മാറ്റം വരണമെങ്കില്‍ ഈ രംഗത്ത് പശ്ചാത്തലസൗകര്യങ്ങളില്‍ വലിയ കുതിപ്പ് ഉണ്ടാകേണ്ടതുണ്ട്. അതിന് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം.
ഏറ്റവും വലിയ ശാപമായി പൊതുവെ കണക്കാക്കുന്ന ചുവപ്പുനാടയില്‍നിന്ന് വലിയതോതില്‍ നമുക്ക് മോചനം നേടാനാവണം. ഈ കാഴ്ചപ്പാടോടെ നമ്മുടെ നാടിന്റെ വികസനപ്രക്രിയയില്‍ അണിചേര്‍ന്ന് മുന്നോട്ടുപോവേണ്ട ഉത്തരവാദിത്വമാണ് മധ്യനിര ഉദ്യോഗസ്ഥര്‍ക്കുള്ളത്.
ഫയലുകളില്‍ വേഗത്തില്‍, കൃത്യമായ തീരുമാനമെടുക്കുന്ന സംസ്‌കാരത്തിലേക്ക് എത്തിച്ചേരാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്വറി ഇട്ട് ഫയലുകള്‍ താമസിപ്പിക്കുന്നതിനു പകരം ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാന്‍ കഴിയണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചര്‍ച്ച നടത്തിയാല്‍ ഫയല്‍നീക്കം എളുപ്പമാകും. ഫയലുകള്‍ കുന്നുകൂടേണ്ട അവസ്ഥയുണ്ടാകില്ല. സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പോരായ്മ ഇത്തരം സംസ്‌കാരം വികസിപ്പിച്ചെടുക്കുന്നതില്‍ വന്നിട്ടുള്ള പോരായ്മയാണ്. ഇതിനു മാറ്റം വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപനത്തിലും ഇടപെടലിലും ആവശ്യമായ മാറ്റമുണ്ടാവുകയാണ് ഇതിനു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്യക്ഷമവും പ്രാപ്തിയുള്ളതുമായ സിവില്‍ സര്‍വീസ് ഉണ്ടാവണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ പ്രതീക്ഷിച്ച തലത്തിലുള്ള സംഭാവനകള്‍ ഉണ്ടാകാത്തതില്‍ ജീവനക്കാര്‍ സ്വയംപരിശോധന നടത്തണം. പൊതുജനങ്ങളുടെ സന്ദര്‍ശനസമയത്ത് ഉദ്യോഗസ്ഥര്‍ പരമാവധി സീറ്റിലുണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ഫയലുകളും മലയാളത്തില്‍ കൈകാര്യം ചെയ്യാനാവണം. ജോലിസമയത്ത് മൊബൈല്‍ വിനോദോപാധിയായി മാറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല.

ജോലി ചെയ്യാതെ മാറിനില്‍ക്കുന്നവരെ മനസ്സിലാക്കി ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളാണ് പരമാധികാരികള്‍. അത്തരത്തിലാണ് സംവിധാനം രൂപപ്പെടേണ്ടത്.
നമ്മുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയില്‍തന്നെ ഇ-ഫയലുകള്‍ വലിയതോതില്‍ ഇ.ഓഫീസ് വഴി കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണെന്നതാണ്. ഇതിലെ അപാകതകള്‍ പരിഹരിക്കാനാവുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും.
ജീവനക്കാരുടെ കാര്യക്ഷമതാവര്‍ധന സര്‍ക്കാര്‍ ഏറ്റവും പ്രധാനമായി കാണുന്നു. ഇതിനാവശ്യമായ പരിശീലനവും ശേഷീവര്‍ധനയും ഐഎംജി വഴി നടപ്പാക്കും. മൂന്നുമാസത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യത്തില്‍ നല്ല രീതിയില്‍ തീര്‍പ്പുണ്ടാക്കാനാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് പരമപ്രധാനമെന്നും അത് നടപ്പാകാതെ വരുമ്പോള്‍ സദ്ഭരണം നഷ്ടമാകുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.സെന്തില്‍, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies