തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി. 30 ദിവസത്തെ സാധാരണ പരോളാണ് അനുവദിച്ചിട്ടുള്ളത്. പൊതുയോഗങ്ങളടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന ഉപാധികൂടി പരോള്‍ ഉത്തരവിലുണ്ടെന്നാണ് സൂചന.
ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം 29 പേര്‍ക്കുകൂടി പരോള്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ആര്‍. ബാലകൃഷ്ണപിള്ള ജയിലില്‍ തിരിച്ചെത്തിയിട്ട് ഒരുമാസത്തിലേറെയായി. 70 വയസ് പിന്നിട്ടവര്‍ക്ക് ജയിലില്‍ ശിക്ഷ ഇളവുനല്‍കുന്ന വ്യവസ്ഥ ഉപയോഗിച്ച് തനിക്കും ഇളവുനല്‍കണമെന്ന അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിയമസഭാ സമ്മേളനത്തിനുശേഷം ഇതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post