തിരുവനന്തപുരം: കടലില് ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ തിരയില്പ്പെട്ട് കാണാതായ ലൈഫ് ഗാര്ഡ് ചെറിയതുറ സ്വദേശി ജോണ്സണ് ഗബ്രിയേലിന്റെ (43) മൃതദേഹം കണ്ടെത്തി.
ബുധനാഴ്ച വൈകുന്നേരം ശംഖുമുഖം കടലില് ചാടിയ മൂന്നാര് സ്വദേശിയായ യുവതിയെ കടലില്നിന്ന് രക്ഷിച്ച് തീരത്തെത്തിച്ചെങ്കിലും പിന്നാലെ ശക്തമായ തിരയില് ജോണ്സണ് അകപ്പെടുകയായിരുന്നു. വലിയതുറ തീരത്തുനിന്നാണ് ജോണ്സന്റെ മൃതദേഹം ലഭിച്ചത്.













