സര്‍വകലാശാലകള്‍ക്ക് പ്രത്യേക ഗ്രാന്റായി 50കോടി രൂപ
തിരുവനന്തപുരം: അഴീക്കല്‍ തുറമുഖ നിര്‍മാണം സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി എളമരം കരീം നിയമസഭയെ അറിയിച്ചു. ഇതിന് ആഗോള ടെന്‍ഡര്‍ ക്ഷണിക്കും. ഈ മാസം 27 ന് ഇ- ടെന്‍ഡര്‍ നടപടികളിലൂടെയാണ് പങ്കാളികളെ കണെ്‌ടത്തുക. ഈ രീതിയിലുള്ള ആദ്യത്തെ ടെന്‍ഡര്‍ ആയിരിക്കും ഇതെന്ന് എം.പ്രകാശന്‍ മാസ്റ്ററുടെ സബ്‌മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
മലപ്പുറം ജില്ലയിലെ പട്ടികജാതിക്കാരനായ അനൂപ് എന്ന യുവാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്‌ടിനോട് നിര്‍ദേശിച്ചിട്ടുണെ്‌ടന്ന് ആഭ്യന്തരമന്ത്രിക്കുവേണ്‌ടി മന്ത്രി എളമരം കരീം അറിയിച്ചു. പി.കെ. അബ്‌ദുറബ്ബിന്റെ സബ്‌മിഷനു മറുപടി നല്‍കുകയായിരുന്നു.വൈദ്യുതി ലൈന്‍ പൊട്ടിവീണ് മാവേലിക്കര പെരിങ്ങാല അനുവില്ലയില്‍ യോഹന്നാന്‍ മരിച്ച സംഭവത്തില്‍ വൈദ്യുതി ജീവനക്കാരുടെ അനാസ്ഥ ഉണ്‌ടായിട്ടുണേ്‌ടാ യെന്നു പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍, എം.മുരളിയെ അറിയിച്ചു. സഹായധനം വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് മന്ത്രി എളമരം കരീം, പി.എം.എ. സലാമിന്റെ സബമിഷന് മറുപടിയായി അറിയിച്ചു .
ഇടുക്കി ജില്ലയില്‍ പൂട്ടിയതോട്ടങ്ങളിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്ന് റവന്യുമന്ത്രി കെ.പി.രാജേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.ഇ.എസ്.ബിജിമോളുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പൂട്ടിയ തോട്ടങ്ങളിലെ രണ്‌ടായിരത്തോളം വീടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് 5000 രൂപ വീതം ഒരു കോടിരൂപ അനുവദിച്ചിരുന്നു. വീടുകളുടെ അറ്റകുറ്റപ്പണിക്ക് എത്രരൂപ വീതം വേണ്‌ടിവരുമെന്ന് കണക്കാക്കാന്‍ ഇടുക്കി ജില്ലാകളക്‌ടറോട് നിര്‍ദേശിച്ചിട്ടുണ്‌ട്. കളക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഈ വര്‍ഷം പ്രത്യേക ഗ്രാന്റായി 50കോടി രൂപ നല്‍കുമെന്ന് മന്ത്രി എം.എ. ബേബി നിയമസഭയെ രേഖാമൂലം അറിയിച്ചു. സര്‍വകലാശാലാ ലൈബ്രറികളുടെ ആധുനികവല്‍ക്കരണത്തിന് 30 കോടി വിനിയോഗിക്കും. കണ്ണൂര്‍ സര്‍വകലാശാല താവക്കരയില്‍ 13.74 ഏക്കര്‍ സ്ഥലത്ത് ലൈബ്രറി കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റില്‍ മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി തെറ്റായ ഉത്തരങ്ങള്‍ക്കു നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തിയതാണ് വിജയശതമാനം കുറയാന്‍ കാരണമായതെന്നു മന്ത്രി അറിയിച്ചു. 2010ല്‍ 5.09 % മാത്രം വിജയമാണ് രേഖപ്പെടുത്തിയത്. 2009ല്‍ പരീക്ഷ നടത്തിയിട്ടില്ല. 2008ല്‍ 23.65 ശതമാനമായിരുന്നു വിജയമെന്നും എ.എ. അസീസിനു മന്ത്രി മറുപടി നല്‍കി.
Discussion about this post