ബംഗളൂരു: പ്രമുഖ കര്‍ണാടക സംഗീതജ്ഞനും പുല്ലാങ്കുഴല്‍ വിദഗ്ധനുമായ ജി.എസ്. ശ്രീകൃഷ്ണന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ബംഗളൂരുവില്‍ നടക്കും. ആകാശവാണി മുന്‍ ഡയറക്ടറായും ശ്രീകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡും നേടിയിട്ടുണ്ട്.













