കൊച്ചി: കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ ആന്തരാവയവ രാസപരിശോധനാ ഫലത്തില്‍ കൃത്രിമം വരുത്തിയ കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഈ മാസം 28 ലേക്ക് മാറ്റി. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതാണ് കോടതി മാറ്റിവെച്ചത്.
രാസപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക്ക് രജിസ്റ്ററില്‍ എട്ടിടത്ത് ഇവര്‍ തിരുത്തല്‍ വരുത്തിയതായി വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം ഇവരെ പ്രതിചേര്‍ത്തത്.
Discussion about this post