നാഗര്‍കോവില്‍: 27 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവട്ടാര്‍ ആദികേശവക്ഷേത്രത്തില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച കേസില്‍ 24 പേര്‍ക്ക് നാഗര്‍കോവില്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചു. എട്ടുപേര്‍ക്ക് മൂന്നുവര്‍ഷംവീതവും പത്തുപേര്‍ക്ക് രണ്ടരവര്‍ഷം വീതവും കഠിനതടവും ആറുപേര്‍ക്ക് ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
മേല്‍ശാന്തിയുടെ ഒത്താശയോടെ 22 അടി നീളമുള്ള ആദികേശവവിഗ്രഹം പൊതിഞ്ഞ തങ്കപ്പാളത്തിലെ എട്ടുകിലോ സ്വര്‍ണം കവര്‍ന്നതായാണ് കേസ്. പോലീസ് അന്വേഷണത്തില്‍ കുറ്റവാളിയാണെന്നറിഞ്ഞപ്പോള്‍ മേല്‍ശാന്തി കേശവന്‍ നമ്പൂതിരി ആത്മഹത്യചെയ്തു.
കേസില്‍ 126 പേരെ വിചാരണചെയ്ത് 41 പേര്‍ പ്രതികളാണെന്നു കണ്ടെത്തി. ഇതില്‍ 24 പേര്‍ മാത്രമാണ് ഇപ്പോള്‍ ജീവനോടെയുള്ളത്. അഞ്ചുകിലോ സ്വര്‍ണം പ്രതികളില്‍നിന്നു പിടിച്ചെടുത്തിരുന്നു.













