Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

നവരാത്രി

കെ.എല്‍.ശ്രീകൃഷ്ണദാസ്

by Punnyabhumi Desk
Oct 6, 2019, 08:07 am IST
in സനാതനം

ഭാരതത്തില്‍ എന്നും ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞു നിന്നിരുന്നു. ഋഷി തുല്യരായ ഒട്ടേറെ മഹാത്മാക്കളുടെ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പവിത്രമാണ് നമ്മുടെ ജന്മഭൂമി. ഈശ്വരഭക്തിക്ക് ഭാരതീയ ജനഹൃദയങ്ങളില്‍ എക്കാലവും അനുപമമായ സ്ഥാനം ഉണ്ടായിരുന്നു. ഈശ്വര ചൈതന്യത്തെ വിവിധ ഭാവങ്ങളില്‍ ആരാധിച്ചിരുന്നുവെങ്കിലും അതില്‍ മാതൃഭാവത്തില്‍ സങ്കല്‍പ്പിച്ചിരുന്ന ദേവിയ്ക്ക് അത്യുല്‍കൃഷ്ടമായ സ്ഥാനമാണ് നല്കിയിട്ടുള്ളത്. അഭയകാരിണിയും അനുഗ്രഹദായിനിയുമായ ദേവിയുടെ പുണ്യ തേജസ്സിന് മുന്‍പില്‍ നിസ്തുലഭക്തിയോടെ പ്രണമിച്ചു ആദ്ധ്യാത്മിക ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കുന്ന ഒരു ജനതയാണ് ഭാരതത്തിലുള്ളത്.

ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഭക്തജനങ്ങള്‍ ദേവിയെ ആരാധിക്കുന്ന ഭക്തിനിര്‍ഭരമായ ആഘോഷ വേളയാണ് നവരാത്രി മഹോല്‍സവം. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത് വൈവിധ്യമാര്‍ന്ന രീതികളിലാണ് ആഘോഷിക്കപ്പെടുന്നത്. എങ്കിലും എല്ലായിടത്തും തിന്മയുടെ മേല്‍ നന്മ നേടിയ ആത്യന്തിക വിജയത്തിന്റെ സന്ദേശമാണ് ഈ ആഘോഷത്തിന്റെ ആധാരബിന്ദു. ആശ്വനി മാസത്തിലെ ”പ്രഥമ” മുതല്‍ ”നവമി” വരെയുള്ള ഒന്‍പത് ദിവസങ്ങളാണ് നവരാത്രിയായി കൊണ്ടാടുന്നത്. ബംഗാളില്‍ ഇത് ”ദുര്‍ഗാപൂജ”യാണ്. ബംഗാളികളുടെ ഏറ്റവും പ്രാധാന്യമുള്ള ഉല്‍സവവേളയാണിത്. തമിഴ്‌നാട്ടില്‍ ഇത് ”കൊലു” ആയി ആചരിക്കപ്പെടുന്നു. അനേകം ദേവീദേവന്മാരുടെ പ്രതിമകള്‍ ഉണ്ടാക്കി ഭവനങ്ങളില്‍ നിരനിരയായി വെച്ചു പ്രാര്‍ഥിക്കുന്നതിനെ ”ബൊമ്മക്കൊലു ”എന്നു വിശേഷിക്കപ്പെടുന്നു. കര്‍ണാടകത്തിലെ ”ദസറ” ആഘോഷങ്ങള്‍ ലോകപ്രസിദ്ധമാണ്. മൈസൂരിലാണ് ഏറ്റവും വിശിഷ്ടമായ ആഘോഷങ്ങള്‍ നടക്കുന്നതു.

കേരളത്തില്‍ ഈ ആഘോഷ വേളയില്‍ സരസ്വതീപൂജയ്ക്കാണു ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. ബാലികാബാലന്‍മാര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന അസുലഭമുഹൂര്‍ത്തമാണിത്. ഐശ്വര്യത്തിന്റെയും ശുചിത്വത്തിന്റെയും അനവദ്യമധുരമായ സന്ദേശവും അതില്‍ അടങ്ങിയിരിക്കുന്നു.

നവരാത്രിയെക്കുറിച്ച് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. സര്‍വ്വാ ലങ്കാരഭൂഷിതയും സര്‍വ്വായുധസജ്ജിതയുമായ സിംഹവാഹിനിയായ ചണ്ഡികാദേവി മഹിഷാസുരനെ വധിച്ചു ദേവന്മാര്‍ക്ക്‌നഷ്ടപ്പെട്ട ദേവലോകം വീണ്ടെടുത്ത് കൊടുത്തതിന്റെ സ്മരണയ്ക്കായാണ് നവരാത്രി ആഘോഷങ്ങള്‍ എന്നു ഒരു ഐതിഹ്യമുണ്ട്. അങ്ങിനെ മഹാനവമി വരെ ദുര്‍ഗ്ഗയെയും നവമി ദിവസം ഐശ്വര്യ പ്രദായിനിയായ ലക്ഷ്മിയെയും വിജയദശമി ദിവസം വിദ്യാദേവതയായ സരസ്വതിയെയും ആരാധിച്ചു വരുന്നു. തൊഴിലായുധങ്ങളും പുസ്തകങ്ങളും ദേവിക്ക് സമര്‍പ്പിച്ചു പുന:ശക്തിക്കായി പ്രാര്‍ഥിക്കുന്നതും ഈ അവസരത്തിലാണ്.

മറ്റൊരു ഐതിഹ്യം അനുസരിച്ചു ദുര്‍ഗ്ഗന്‍ എന്ന അസുരനെ വധിക്കുന്നതിനായി ദേവന്മാര്‍ ഏഴു ദിവസം ദേവിയെ ആരാധിക്കുകയും എട്ടാം ദിവസം ദേവി ദുര്‍ഗ്ഗയായി പ്രത്യക്ഷപ്പെട്ടു അസുരനിഗ്രഹം നടത്തുകയും ചെയ്തു. അങ്ങിനെ ദുര്‍ഗ്ഗാഷ്ടമി ശക്തിയുടെയും മഹാനവമി സര്‍വ്വ മംഗള ത്തിന്റെയും വിജയദശമി വിജ്ഞാനത്തിന്റെയും പ്രതീകങ്ങളായി കരുതപ്പെടുന്നു.

സീതയെ പിരിയേണ്ടി വന്ന ശ്രീരാമചന്ദ്രന്‍ നാരദോപദേശം അനുസരിച്ചു ശരല്‍ക്കാലത്തെ നവരാതിദിനങ്ങളില്‍ ദേവീപൂജ നടത്തി. സംപ്രീതയായ ദേവി വിജയദശമി നാള്‍ പ്രത്യക്ഷപ്പെട്ടു ശ്രീരാമ ദേവന് സര്‍വ്വശക്തിയും മനോധൈര്യവും നല്കി. ശ്രീരാമദേവന്‍ അനുഷ്ഠിച്ച ഈ പൂജാവിധികള്‍ പ്രജകള്‍ തുടര്‍ന്നും ആചരിച്ചു പോന്നു.

മഹാനവമി ദിവസം ദേവീവിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു കൊണ്ട് കീര്‍ത്തനാലാപങ്ങളോടെ തെരുവീഥികളിലൂടെ സഞ്ചരിക്കുക , വിജയദശമി ദിവസം പ്രഭാതത്തില്‍ ആ വിഗ്രഹങ്ങള്‍ പുണ്യ നദികളില്‍ ഒഴുക്കുക, രാവണന്‍ തുടങ്ങിയ അസുരശക്തികളുടെ കെട്ടി ഉണ്ടാക്കിയ വന്‍ പ്രതിമകള്‍ ദഹിപ്പിക്കുക തുടങ്ങിയ ചടങ്ങുകള്‍ ഉത്തരേന്ത്യയിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണ്.

കേരളത്തില്‍ സരസ്വതീ പൂജയ്ക്കാന് പ്രാധാന്യം. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, എന്നീ മൂന്നു ദിവസങ്ങളും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കപ്പെടുന്നു. നവരാത്രി സംഗീതോല്‍സവങ്ങള്‍ നാടിന്റെ നാനാ ഭാഗങ്ങളിലും നടത്തപ്പെടുന്നു. ദുര്‍ഗ്ഗാഷ്ടമി നാളീല്‍ അലങ്കരിച്ച ദേവി വിഗ്രഹത്തിന് മുന്‍പില്‍ തൊഴിലിന്റെ പ്രതീകമായ പണിയായുധങ്ങളും അറിവിന്റെ ഉറവിടങ്ങളായ പുസ്തകങ്ങാലും സമര്‍പ്പിയ്ക്കപ്പെടുന്നു. വിജയദശമി നാളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം അവ തിരിച്ചെടുക്കുന്നു. കൂടുതല്‍ ആത്മാര്‍ഥതയോടെ ശക്തിയോടെ തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നു എന്നാണ് വിശ്വാസം. പൂജാമുറിയിലോ പ്രത്യേകം തയ്യാറാക്കിയ മറ്റേതെങ്കിലും വിശുദ്ധ സ്ഥാന്ഥ്‌തോ ആണ് ദേവി വിഗ്രഹം വെച്ചു പൂജിക്കുന്നത്.

ഈ ദിവസങ്ങളില്‍ സരസ്വതീ ക്ഷേത്രങ്ങളില്‍ ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ ദര്‍ശനത്തിനായി എത്തുന്നു. കര്‍ണ്ണാടകത്തിലെ കൊല്ലൂരിലുള്ള പ്രസിദ്ധമായ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്നുള്ള ഈ ഭക്തജനപ്രവാഹത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യരുടെ ഭ്ക്ത്യാദരപൂര്‍വ്വമുള്ള ക്ഷണം സ്വീകരിച്ചു അദ്ദേഹത്തെ അനുഗമിച്ചു കേരളത്തിലേക്ക് യാത്ര ആരംഭിച്ച ദേവി യാത്രയ്ക്കിടയില്‍ ഒരിക്കലും തിരിഞ്ഞുനോക്കരുതെന്ന് ശങ്കരാചാര്യരോട് നിര്‍ദേശിച്ചിരുന്നു. കൊല്ലൂരില്‍ എത്തിയപ്പോള്‍ പിന്നില്‍ ചിലങ്കകളുടെ ശബ്ദം കേള്‍ക്കാതെ വന്നപ്പോള്‍ ശങ്കരാചാര്യര്‍ തിരിഞ്ഞു നോക്കിപ്പോയി. ദേവി പിന്നീട് യാത്ര തുടര്‍ന്നില്ല. അവിടെ സ്ഥാനം ഉറപ്പിച്ച ദേവി കേരളീയര്‍ക്ക് തന്നെ ഇവിടെ വന്നു ദര്‍ശിക്കാം എന്നു അനുമതി നല്കി.

കേരളത്തിലെ സരസ്വതീക്ഷേത്രങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രത്യേക പൂജകളും ഉല്‍സവങ്ങളും നടത്തപ്പെടുന്നു. കോട്ടയത്തിനടുത്തുള്ള പനച്ചിക്കാട്ടും വടക്കന്‍ പറവൂരിലും ഉള്ള സരസ്വതീക്ഷേത്രങ്ങളിലും തൃശ്ശൂര്‍ ജില്ലയിലെ തിരുവുള്ളക്കാവിലെ സരസ്വതീ സാന്നിധ്യമുള്ള അയ്യപ്പക്ഷേത്രത്തിലും ഈ ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു.

വിജയദശമി ദിനത്തിലാണ് കേരളത്തിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതു. സരസ്വതീക്ഷേത്രങ്ങളിലും തുഞ്ചന്‍ പറമ്പ് പോലെ തിരഞ്ഞെടുത്ത മറ്റ് വിശിഷ്ട സ്ഥാനങ്ങളിലും സ്വഭവനങ്ങളിലും വെച്ചു ഈ പാവനകര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നു. കാരണവന്‍മാരുടേയോ ഗുരുജനങ്ങളുടെയോ മടിയില്‍ ഇരുന്നു ആ ഇളം കുരുന്നുകള്‍ വിജ്ഞാനത്തിന്റെ ആദ്യാനുഭൂതി നുകരുന്നു. സ്വര്‍ണ്ണം കൊണ്ട് നാവില്‍ എഴുതി തുടങ്ങിയ ശേഷം നിലത്തു മണലില്‍ അക്ഷരങ്ങള്‍ എഴുതിക്കുന്നു. അങ്ങിനെ പുതിയ തലമുറയുടെ അറിവിന്റെ ലോകത്തേക്കുള്ള തീര്‍ഥയാത്ര ആരംഭിക്കുകയായി.

നവരാത്രി നന്മയുടെ ആഘോഷമാണ്. എല്ലാ ദേവതേജോരശ്മികളുടെയും സംയുക്തരൂപത്തില്‍ എല്ലാ പ്രകൃതിവിഭവങ്ങളില്‍ നിന്നും ശക്തിയാര്‍ജ്ജിച്ചു ധര്‍മ്മരക്ഷ നടത്തിയ ദേവി പ്രതിനിധാനം ചെയ്യുന്നത് തിന്മയുടെ മേല്‍ നന്മ നേടിയ ആത്യന്തിക വിജയത്തെയാണ്. ജനജീവിതത്തിലെ സ്ത്രീശക്തിയുടെ പ്രാധാന്യത്തെയും ഇത് സൂചിപ്പിക്കുന്നു. സ്ത്രീ എന്നും പുരുഷന്റെ പ്രചോദക ശക്തി ആയിരുന്നു എന്നു ദേവീ മാഹാത്മ്യം, ദേവീഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു.

നവരാത്രികാലത്ത് ഒന്‍പത് ദിവസങ്ങളിലായി കുമാരി, ത്രിമൂര്‍ത്തി , കല്യാണി, കാളിക, ചണ്ഡിക, ശംഭവി, ദുര്‍ഗ്ഗ, സുഭദ്ര, രോഹിണി എന്നിങ്ങനെ ദേവിയുടെ ഒന്‍പത് ഭാവങ്ങളിലും പത്താം ദിവസം ഇവയുടെ സംയുക്ത ഭാവത്തിലും ആരാധിച്ചു കുമാരി പൂജ നടത്തുന്ന സമ്പ്രദായം ഇന്നും നിലവിലുണ്ട്.

ഭാരതത്തില്‍ ജീവിച്ചിരുന്ന മഹാത്മാക്കളായ ശ്രീ ശങ്കരാചാര്യര്‍, കാളിദാസന്‍ , ശ്രീരാമകൃഷ്ണ പരമഹംസര്‍, ശിവാജി, ജാന്‍സി റാണി തുടങ്ങിയവരെല്ലാം ദേവീഭക്തരായിരുന്നു. മാര്‍ക്കണ്ഡേയ പുരാണവും ദേവീ മാഹാത്മ്യവും ദേവീഭാഗവതവും ഒക്കെ ദേവീസ്തുതികളുടെ അനശ്വര വിജ്ഞാന കോശങ്ങളാണ്.

സമസ്ത പ്രപഞ്ചത്തിനും സകാലചരാചരങ്ങള്‍ക്കും കാരണഭൂതയായി വര്‍ത്തിക്കുന്ന ദേവിയെ സര്‍വ്വ സൌന്ദര്യത്തിന്റെയും നിസ്തുല പ്രതീകമായി പ്രകീര്‍ത്തിക്കുന്ന മഹദ് ഗ്രന്ഥമാണ് സൌന്ദര്യ ലഹരി.

ഭാരതത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ വ്യത്യസ്ഥ ഭാവങ്ങളില്‍ നടക്കുന്ന ശക്തിപൂജയിലൂടെ ധര്‍മ്മരക്ഷ, ഐശ്വര്യം വിദ്യാവിജയം എന്നീ അഭീഷ്ടസിദ്ധികള്‍ നേടി ജന്‍മഭൂമിയോടുള്ള നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

Share8TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies