കൊച്ചി: ആര്‍.എസ്.എസ് ഇടുക്കി ജില്ലാ പ്രചാര്‍ പ്രമുഖും ജനം ടിവി മുന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ റിട്ട.മേജര്‍ ലാല്‍കൃഷ്ണ(45) അന്തരിച്ചു. ന്യുമോണിയ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം തൊടുപുഴയിലെ വീട്ടുവളപ്പില്‍ നടക്കും. മികച്ച സംഘാടകനായിരുന്ന അദ്ദേഹം അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ മുഖ്യചുമതലക്കാരനായിരുന്നു. കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ചുമതലവഹിച്ചിരുന്നു. കേരളം പ്രളയക്കെടുതി നേരിട്ടപ്പോള്‍ സാമൂഹ്യസേവനദൗത്യവുമായി അഹോരാത്രം പണിപ്പെട്ടിരുന്നു. പെരുമ്പിള്ളിച്ചിറ (ശ്രീകൃഷ്ണപുരം) വൈഷണവം (ഗൗരി മന്ദിരം) പി.എന്‍ രാമകൃഷ്ണന്റെ മകനാണ് ലാല്‍ കൃഷ്ണ. ഭാര്യ റിട്ടയേര്‍ഡ് മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ. മകന്‍ വൈഷണവ് (വിദ്യാര്‍ത്ഥി സരസ്വതി സ്‌കൂള്‍ തൊടുപുഴ).
Discussion about this post