Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അരുവിക്കര ജലശുദ്ധീകരണശാല നവീകരണം: 13നും 14നും പമ്പിംഗ് മുടങ്ങും

by Punnyabhumi Desk
Dec 10, 2019, 04:39 pm IST
in കേരളം

തിരുവനന്തപുരം: നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിലെ 86 എം.എല്‍.ഡി ജലശുദ്ധീകരണ ശാലയിലെ പമ്പുസെറ്റുകള്‍ മാറ്റുന്നതിന്റെയും നവീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 13, 14 തീയതികളില്‍ പമ്പിംഗ് താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമൂലം നഗരത്തില്‍ രണ്ടുദിവസം ജലവിതരണം മുടങ്ങുമെന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ടാങ്കുകള്‍ സ്ഥാപിച്ചും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചും ബദല്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ജലദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവീകരണത്തിന്റെ ആദ്യഘട്ടമായി 13ന് ഉച്ചക്ക് രണ്ടുമണിമുതല്‍ 14ന് വെളുപ്പിന് രണ്ടുമണി വരെ 74 എം.എല്‍.ഡി ശുദ്ധീകരണശാലയുടേയും 14ന് ഉച്ചക്ക് ഒരുമണിവരെ 86 എം.എല്‍.ഡി ശുദ്ധീകരണശാലയുടേയും പ്രവര്‍ത്തനമാണ് താത്കാലികമായി നിര്‍ത്തിവെക്കുന്നത്.

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സിആര്‍പിഎഫ് എന്നീ പ്രദേശങ്ങളില്‍ 13ന് ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങും. 14ന് ഉച്ചയ്ക്ക് ഒരുമണിക്ക് പണികള്‍ പൂര്‍ത്തിയാക്കി പമ്പിങ് പുനരാരംഭിക്കുകയും 15ന് രാത്രിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍ ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്‌ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളില്‍ 13ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങും. 14ന് വെളുപ്പിന് രണ്ടുമണിയോടെ പണികള്‍ പൂര്‍ത്തിയാക്കി, പമ്പിങ് പുനരാരംഭിച്ച് അന്നു രാത്രിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയിന്റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തി. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ക്ക് പുറമെ നഗരസഭ, ജില്ലാ ഭരണകൂടം, പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

പൊതുജനങ്ങള്‍ക്ക് ജലവിതരണം സംബന്ധിച്ച സേവനങ്ങള്‍ക്ക് താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 8547638181, 0471-2322674, 2322313(തിരുവനന്തപുരം), 9496000685(അരുവിക്കര). വെന്‍ഡിങ് പോയിന്റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍: വെള്ളയമ്പലം- 8547638181,അരുവിക്കര-9496000685, പിടിപി നഗര്‍-8547638192(14ന് രാവിലെ ഏഴുമണിക്കു ശേഷം), ചൂഴാറ്റുകോട്ട-8289940618, ആറ്റിങ്ങല്‍ -വാളക്കോട്: 8547638358.

രണ്ടാംഘട്ട പണികളുടെ ഭാഗമായി ജനുവരി നാലിന് 86 എം.എല്‍.ഡി ജലശുദ്ധീകരണശാല 16 മണിക്കൂറും മൂന്നാംഘട്ടത്തില്‍ ജനുവരി 11ന് ആറുമണിക്കൂറും നാലാംഘടത്തില്‍ ഫെബ്രുവരി ഒന്നിന് 86 എം.എല്‍.ഡി, 74 എം.എല്‍.ഡി പ്ലാന്റുകള്‍ 16 മണിക്കൂറും നിര്‍ത്തിവെക്കും. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ നഗരത്തില്‍ 10 എം.എല്‍.ഡി ശുദ്ധജലം കൂടുതലായി എത്തിക്കാനും ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനുമാകും.

പമ്പിംഗ് മുടങ്ങുന്ന ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ജലവിതരണത്തിന് ബദല്‍ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, വാട്ടര്‍ അതോറിറ്റി, ആര്‍മി, സി.ആര്‍.പി.എഫ് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies