കൊച്ചി: സംസ്ഥാനത്തെ രണ്ടായിരത്തില്‍പരം പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ പണി മുടക്കുന്നു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സമരം.
ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് സംബന്ധിച്ച അപൂര്‍വചന്ദ്ര കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക, ഇടയ്ക്കിടെയുള്ള വിലവര്‍ധന ഒഴിവാക്കി ജനങ്ങളല്‍ നിന്ന് കമ്മീഷന്‍ ഈടാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ ഡീലര്‍മാര്‍ ഉത്പന്നങ്ങള്‍ വാങ്ങലും വില്‍ക്കലും 24 മണിക്കൂര്‍ നേരത്തേക്ക് ബഹിഷ്‌കരിക്കുന്നത്.
Discussion about this post