ന്യൂഡല്‍ഹി: അനധികൃത ഖനനം തടയുന്നതിന് നിയമം കൊണ്ടുവരാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അനധികൃത ഖനനം തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഖനന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മൈനിങ് കമ്പനികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Discussion about this post