തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തും. 26ന് രാവിലെ 8.30നാണ് പതാക ഉയര്‍ത്തുന്നത്. തുടര്‍ന്ന് ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിക്കും. കരസേന, വായുസേന, പോലീസ്, അര്‍ദ്ധ സൈനിക വിഭാഗം, കുതിരപോലീസ്, എന്‍. സി. സി, സ്‌കൗട്ട്സ് എന്നിവര്‍ പരേഡില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കും.
ജില്ലാകേന്ദ്രങ്ങളിലും ബ്ളോക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലും രാവിലെ 8.30നോ അതിനു ശേഷമോ പതാക ഉയര്‍ത്തും. പൊതുസ്ഥാപനങ്ങള്‍, സ്‌കൂള്‍, കോളേജ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തും. പ്ലാസ്റ്റിക്കിലുള്ള ദേശീയ പതാകയുടെ നിര്‍മാണവും വിതരണവും വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
Discussion about this post