തിരുവനന്തപുരം: പത്രജീവനക്കാരുടെ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ തിങ്കളാഴ്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. യു.പി.എ സര്‍ക്കാര്‍ പിന്‍തുടരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് തൊഴിലാളിപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നത്.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖര്‍, ജനറല്‍ സെക്രട്ടറി എം.എസ്. റാവുത്തര്‍, ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. വിജയകുമാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതാക്കളായ കെ.സി. രാജഗോപാല്‍, ആര്‍.അജിത്കുമാര്‍, സി.ഗൗരീദാസന്‍ നായര്‍, കെ.എന്‍.ഇ.എഫ്. ജനറല്‍സെക്രട്ടറി വി.ബാലഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post