തിരുവനന്തപുരം: വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്കായി പ്രത്യേക സുരക്ഷാനിധി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. അപകടത്തില്‍പ്പെടുമ്പോള്‍ ചികിത്സയ്ക്കായി പ്രത്യേക സഹായം ലഭിക്കുകയും ഇന്‍ഷുറന്‍സ് തുക കിട്ടുമ്പോള്‍ ഈ നിധിയിലേക്ക് പണം തിരികെ ലഭിക്കുകയും ചെയ്യുന്നവിധമാണ് ഇത് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
2020 ഓടെ അപകടരഹിത സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. 42,000 ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ക്കും സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കിവരുന്നു. സ്‌കൂളില്‍സുരക്ഷാക്ലബ്, ബോധവത്കരണം തുടങ്ങി നിരവധി കാര്യങ്ങള്‍ചെയ്തുവരുന്നു. റോഡ് സുരക്ഷാ അതോറിട്ടി, പി.ഡബ്ല്യു.ഡി, പോലീസ് തുടങ്ങിയ വകുപ്പുകള്‍ക്ക് നേരിട്ട് ഫണ്ട് നല്‍കും. സുരക്ഷാപദ്ധതികള്‍ നടപ്പാക്കും – മന്ത്രി പറഞ്ഞു.
Discussion about this post