തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലേക്കുള്ള മെഡിക്കല്‍ സൂപ്രണ്ട്, സര്ജന്, പീഡിയാട്രീഷ്യന്‍, ഇ.എന്‍.റ്റി സ്പെഷ്യലിസ്റ്റ്, റസിഡന്റ് മെഡിക്കര്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്കും സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, വെറ്ററിനറി സര്ജന്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (ഇലക്ട്രോണിക് ഡാറ്റാ പ്രോസസിങ്), റിലീജിയസ് പ്രൊപ്പഗാന്‍ഡിസ്റ്റ്, കെ.ജി ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍), ഡ്രൈവര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകള്‍ തുടങ്ങിയ വിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭ്യമാണ്.
Discussion about this post