Monday, September 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വീടുകളില്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരുന്ന പോലീസുകാരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം

by Punnyabhumi Desk
Mar 27, 2020, 11:32 am IST
in കേരളം

തിരുവന്തപുരം: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ വിട്ട പോലീസുകാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം. വിമാനത്താവളത്തില്‍ ജോലി ചെയ്തതിനെത്തുടര്‍ന്ന് തിരുവനനന്തപുരത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ വിട്ട പോലീസുകാരെയാണ് തിരികെ വിളിച്ചത്. സമാനമായി കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ ജോലി നോക്കിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരവെയാണ് നടപടി. അതേസമയം പോലീസുകാര്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ജോലി ചെയ്യണമെന്ന തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണറുടെ ഉത്തരവില്‍ പ്രതിഷേധം ശക്തം.

കൊറോണ രോഗം പടരുന്ന സാഹചര്യത്തിലാണ് വീടുകളില്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരുന്ന പോലീസുകാരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലിചെയ്ത പോലീസുകാരോടാണ് 14 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നത്. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ജോലിക്ക് തിരികെ വിളിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ജോലിചെയ്ത 30 ലധികം പോലീസുകാരോടാണ് തിരികെ ജോലിയില്‍ കയറാന്‍ നിര്‍ദ്ദേശിച്ചത്.

കൊറോണ ബാധയെത്തുടന്ന് നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടവരാണ് ഇവരെല്ലാം. സമാനമായി കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ ജോലി നോക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരവെയാണ് തലസ്ഥാന ജില്ലയിലെ നടപടി. അതേസമയം പോലീസുകാര്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ജോലി ചെയ്യണമെന്ന നിര്‍ദ്ദേശവുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. ലോക്ക് ഡൗണിന്റെ ഭാഗമായി പോലീസ് പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തുടര്‍ച്ചയായി മൂന്ന് ദിവസമെന്ന ഡ്യൂട്ടിയെന്നാണ് സൂചന. അതേസമയം ജോലിക്കെത്തുന്ന പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ജോലി ക്രമീകരിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കമ്മീഷണറുടെ നിര്‍ദ്ദേശത്തില്‍ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies