തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുെണ്ടന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള സാലറി ചലഞ്ചില്‍ പാര്‍ട്ട് ടൈം ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
92,423 രൂപയാണ് മന്ത്രിമാര്‍ക്കു പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്. ഇത് ഒരു ലക്ഷം രൂപയാക്കി എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നാണു തീരുമാനിച്ചിട്ടുള്ളത്.













