ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോവിഡ്-19 മേഖലകളിലും അതിതീവ്രബാധിതമേഖലകളിലും ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുന്‌പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
Discussion about this post