ന്യൂഡല്‍ഹി: കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്. കപ്പലുകളില്‍ ദീപാലങ്കാരം നടത്തിയും കോവിഡ് ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തിയും വ്യോമാഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവച്ചുമാണ് സൈന്യം അഭിവാദ്യം അര്‍പ്പിച്ചു.
പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ട് ഡല്‍ഹിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. പിന്നാലെയാണ് കോവിഡ് ആശുപത്രിക്കു മുകളില്‍ വ്യോമസേനാ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയത്.
Discussion about this post