തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇയാള്‍ വൃക്കരോഗിയുമാണ്.
കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന പത്തു പേര്‍ രോഗമുക്തരായി. ഇപ്പോള്‍ 16 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരില്‍ അഞ്ചും വയനാട് നാലും കൊല്ലത്ത് മൂന്നും ഇടുക്കി, പാലക്കാട്, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതവും ചികിത്സയിലുണ്ട്.
20157 പേരാണ് കേരളത്തില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 35886 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ ഫലം ലഭിച്ച 35,355 എണ്ണം നെഗറ്റീവാണ്. മുന്‍ഗണനാ വിഭാഗങ്ങളിലെ 3380 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം ലഭിച്ച 2939 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post