തിരുവനന്തപുരം: സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലാക്കി ചുരുക്കണമെന്ന കേന്ദ്ര മന്ത്രിതല സമിതിയുടെ നിര്‍ദേശം അംഗീകരിക്കരുതെന്നു നിയമസഭ. ഇതു സംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കി. മുന്‍ വ്യവസായ മന്ത്രി എളമരം കരീം കൊണ്ടുവന്ന ഉപക്ഷേപത്തിന്‍മേലാണു നിയമസഭ പ്രമേയം ഒറ്റക്കെട്ടായി പാസാക്കിയത്. 130-ാം ചട്ടപ്രകാരം ആയിരുന്നു ഉപക്ഷേപം. പുതിയ ശുപാര്‍ശ പ്രകാരം അധികം വാങ്ങുന്ന ഓരോ സിലിണ്ടറിനും യഥാര്‍ത്ഥ വിലയായ 800 രൂപ നല്‍കേണ്ടി വരും. ഇപ്പോള്‍ 425 രൂപയാണ് സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന ഒരു കുറ്റിയുടെ വില. 375 രൂപയാണ് സബ്‌സിഡിയിനത്തില്‍ നല്‍കുന്നത്.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്ലും നിയമസഭ ചര്‍ച്ച ചെയ്തു.നഷ്ടത്തിലായ തോട്ടങ്ങളുടെ അഞ്ചു ശതമാനം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാണമെന്ന ബജറ്റ് നിര്‍ദേശം സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളെന്നു റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ചക്കിടെ പറഞ്ഞു.
Discussion about this post