തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തുവരുന്ന പലവ്യഞ്ജന കിറ്റുകള്‍ മെയ് 21 വരെ റേഷന്‍ കടകളില്‍ തന്നെ വിതരണം തുടരും. 20 ഓടെ കടകളില്‍ വിതരണം പൂര്‍ത്തീകരിക്കുകയും ബാക്കി വരുന്നവ സപ്ലൈകോ വിപണനശാലകള്‍ വഴി വിതരണം ചെയ്യുന്നതിനുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ റേഷന്‍ കടകളില്‍ ഉണ്ടായിട്ടുള്ള തിരക്ക് പരിഗണിച്ചാണ് വിതരണക്രമത്തിന്റെ സമയപരിധി ദീര്‍ഘിപ്പിച്ചത്.
ഇതുവരെ 80 ലക്ഷം കാര്‍ഡുടമകള്‍ സൗജന്യ കിറ്റ് കൈപ്പറ്റി. അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച 17000 കുടുംബങ്ങള്‍ക്ക് പുതിയ കാര്‍ഡ് നല്‍കി. അവര്‍ക്കും റേഷനും പലവ്യഞ്ജന കിറ്റും മെയ് 21ന് ലഭ്യമായിതുടങ്ങും. ലോക്ക് ഡൗണ്‍ മൂലം സ്വന്തം റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കട സ്ഥിതിചെയ്യുന്ന പഞ്ചായത്തിന് പുറത്ത് നിലവില്‍ താമസിക്കുന്നവര്‍ക്ക് സത്യവാങ്മൂലം ഹാജരാക്കി ഇപ്പോള്‍ താമസിക്കുന്ന റേഷന്‍ കടയില്‍ നിന്ന് 21 വരെ കിറ്റുകള്‍ വാങ്ങാം. ഇത് സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവര്‍ സ്വന്തം റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിംഗ് ഇന്‍സ്പെക്ടറുടെയോ ഔദ്യോഗിക ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
റേഷന്‍ കടകളില്‍ നിന്ന് കിറ്റു വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോ വിപണനശാലകള്‍ വഴി മെയ് 25ന് ശേഷം കിറ്റുകള്‍ ലഭിക്കും. അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, കോണ്‍വെന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്തേവാസികള്‍ക്ക് അര്‍ഹതപ്പെട്ട കിറ്റുകള്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെയും ജില്ലാ സപ്ലൈ ഓഫീസറുടേയും അംഗീകാരത്തോടുകൂടി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്ന് കിറ്റ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.
Discussion about this post