കൊച്ചി: കേരളത്തിലെ കോവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡാറ്റാ ശേഖരണവും വിശകലനവും ഇനിമുതല്‍ സി-ഡിറ്റ് നടത്തും. സ്പ്രിങ്ക്‌ളറിന്റെ കൈവശമുള്ള ഡാറ്റയെല്ലാം സുരക്ഷിതമായി സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. സ്പ്രിങ്ക്‌ളറിന്റെ കൈവശം നിലവിലുള്ള വിവരങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും അനുമതിയില്ല. സ്പ്രിങ്ക്‌ളര്‍ ഡേറ്റാ കൈമാറ്റം വന്‍ വിവാദത്തിന് തിരികൊളുത്തി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച ഹര്‍ജികളില്‍ ഇടപാടിനെതിരെ ഹൈക്കോടതി പരാമര്‍ശങ്ങളുമുണ്ടായി. ഇൗ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Discussion about this post