തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികള്‍ കൂടി വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനമാകെ ശുചീകരണ പ്രവര്‍ത്തനം നടത്തും.
ജനപ്രതിനിധികള്‍, കുടുംബശ്രീ-ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍, സന്നദ്ധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും. മെയ് 30, ജൂണ്‍ ആറ് ദിവസങ്ങളില്‍ പൊതു ഇടങ്ങളാണ് വൃത്തിയാക്കേണ്ടത്. മെയ് 31നു പുറമെ ജൂണ്‍ ഏഴിനും വീടും പരിസരവും വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വരുന്ന ഞായറാഴ്ച വീടും പരിസരവും വൃത്തിയാക്കാന്‍ എല്ലാവരും അണിനിരന്ന് ശുചീകരണ ദിനമായി മാറ്റണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
Discussion about this post