പാലക്കാട്: മണ്ണാര്‍ക്കാട് സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്ന് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം വഴിതിരിച്ചുവിടുകയല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ സംഭവത്തെ രാഷ്ട്രീയ വിഷയമാക്കി ആദ്യം ഉയര്‍ത്തിക്കൊണ്ട് വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊട്ടുപിന്നാലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ല തിരിച്ചുള്ള ചേരി തിരിവിന് ആക്കം കൂട്ടാനായി സംഭവത്തെ രാഷ്ട്രീയവത്കരിച്ചു. ദേശീയ മാദ്ധ്യമങ്ങള്‍ സംഭവം നടന്നത് പാലക്കാട് ജില്ലക്ക് പകരം മലപ്പുറം ജില്ലയെന്ന് വാര്‍ത്ത നല്‍കിയതിനാലാണ് ദേശീയ തലത്തിലെ പ്രമുഖരടക്കം മലപ്പുറം ജില്ലയുടെ പേര് പ്രതിപാദിച്ചത്. ഇതിനെ വര്‍ഗിയ ചേരി തിരിവിനായി ഉപയോഗിക്കുകയാണ് സി പി എം നേതൃത്വമെന്ന് വി.മുരളീധരന്‍ ആരോപിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും പറഞ്ഞു.
Discussion about this post