തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദി. ഹിന്ദു സംഘടനയുടെ അഭിപ്രായം തേടാതെയാണ് ക്ഷേത്രം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് പരമാവധി വിട്ട് നില്‍ക്കണം. ഹിന്ദു ഐക്യവേദിയുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും സംഘടന അറിയിച്ചു.
ക്ഷേത്രസംരക്ഷണ സമിതിയും ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് നിലപാടറിയിച്ചിട്ടുണ്ട്. കോവിഡ് സമൂഹവ്യാപന സാധ്യതയുള്ളതിനാല്‍ ക്ഷേത്രങ്ങളില്‍ നിലവിലെ സ്ഥിതി തുടരുകയാണ് വേണ്ടത്. ഭക്തജനങ്ങള്‍ക്ക് ദര്‍ശനസൗകര്യം നടപ്പിലാക്കേണ്ട സമയമായിട്ടില്ലെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
Discussion about this post