തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേര്‍തിരിക്കും. യാത്രക്കാരില്‍ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ സജീകരണങ്ങള്‍ ബസ്സുകളില്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ആവശ്യമെന്നുകണ്ടാല്‍ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
കോവിഡ്-19 ന്റെ സാഹചര്യത്തില്‍ ജോലിചെയ്യുന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരുടെ മനോവീര്യം ഉയര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കും.
Discussion about this post