തിരുവനന്തപുരം: ശ്രീചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ ഇരുപതാമത് നാടുനീങ്ങല്‍ വാര്‍ഷികം ബുധനാഴ്ച 8.15 നു കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും മന്ത്രി വി.എസ്. ശിവകുമാറും ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാഷ്ടീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.













