തിരുവനന്തപുരം: ബാങ്കിന്റെ ചില്ല് വാതില്‍ തകര്‍ന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ എറണാകുളം ജില്ലാ പോലീസ് മേധാവിയും നഗരസഭാ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ബാങ്കില്‍ സ്ഥാപിച്ച ഗ്ലാസിന് ഗുണനിലവാരം കുറഞ്ഞതാണെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. തിങ്കളാഴ്ചയാണ് ചില്ല് വാതിലില്‍ ഇടിച്ച് ചേരനല്ലൂര്‍ സ്വദേശി ബീന(45) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ പൊട്ടിത്തകര്‍ന്ന ചില്ല് ബീനയുടെ ശരീരത്തില്‍ കുത്തി കയറുകയായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പെരുമ്പാവൂര്‍ ശാഖയില്‍ വച്ചായിരുന്നു സംഭവം.
Discussion about this post