തിരുവനന്തപുരം: നഗരത്തില്‍ അടുത്ത പത്തു ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നഗരസഭ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് കണ്ടെയന്‌മെന്റ് സോണുകള്‍ പൂര്‍ണമായി അടച്ചിടും കൂടാതെ ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍. കര്‍ശനമാക്കും.
നാളെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമേ പച്ചക്കറിക്കടകള്‍ തുറക്കാന്‍ പാടുള്ളു. മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തിങ്കള്‍, ബുധന്, വെള്ളി ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കാം. പലചരക്ക് കടകള്‍ക്കും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. മത്സ്യവ്യാപാരം 50 ശതമാനമേ പാടുള്ളു.
ഇറച്ചി കച്ചവടം രാവിലെ 11 വരെ മാത്രമേ അനുവദിക്കുകയുള്ളു. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ തുറക്കാന് പാടുള്ളു. പാളയം, ചാല മാര്‍ക്കറ്റുകളുടെ കവാടങ്ങളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരും പോലീസും ചേര്‍ന്ന് പരിശോധന നടത്തും. പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‌സ് താത്കാലികമായി റദ്ദാക്കും. നഗരത്തിലെ കടകളുടെ സ്ഥിതിഗതികള്‍ പരിശോധിക്കാന് നാല് ഹെല്‍ത്ത് സ്‌ക്വാഡുകളെ നിയോഗിക്കും.
Discussion about this post