കോഴിക്കോട് : തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സോളാര്‍ കാലത്തിന്റെ തനി ആവര്‍ത്തനം ആണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിക്ക് സ്വപ്നയെ 2017 മുതല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയുടെ നടത്തിപ്പിലും സ്വപ്‌നയ്ക്ക് ബന്ധമുണ്ടായിരുന്നതായാണ് വിവരം. വ്യവസായ ലോകത്തെ പ്രമുഖന്‍മാരെ പങ്കെടുപ്പിക്കുന്നതിലും, നടത്തിപ്പിലും സ്വപ്നയ്ക്ക് പങ്കുണ്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധം. മന്ത്രിമാരും, സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് അനുകൂലമായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ഉണ്ടായി എന്ന ബിജെപി ആരോപണം ശരിവയ്ക്കുന്നതാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയ നടപടി. താന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാറില്ല. ആധികാരിക വിവരങ്ങള്‍ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം കട്ടിച്ചേര്‍ത്തു.
Discussion about this post