തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശിച്ച ഭരണസമിതി ശ്രീപത്മനാഭസ്വമി ക്ഷേത്രത്തില്‍ രണ്ടു മാസത്തിനുള്ളില്‍ ചുമതലയേല്‍ക്കും. രാജകുടുംബം നിര്‍ദേശിച്ച ഭരണമാതൃക സുപ്രീംകോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പുതിയ ഭരണസമിതി രൂപീകരിക്കുന്നത്.
ജില്ലാ ജഡ്ജി ചെയര്‍മാനും, രാജകുടുംബം, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ പ്രതിനിധികളും ക്ഷേത്രതന്ത്രിയും ഉള്‍പ്പെടുന്നതാണ് സമിതി. ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങളേയും തിരുമാനിക്കണം. ഇതില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അടക്കം രണ്ടംഗങ്ങള്‍ രാജകുടുംബം നിര്‍ദേശിക്കുന്നവരാണ്. റിട്ട. ഹൈക്കോടതി ജഡ്ജിയാണ് മറ്റൊരംഗം. ഒരു മാസംകൊണ്ട് സമിതികള്‍ രൂപവത്കരിച്ച് സുപ്രീംകോടതിയെ അറിയിക്കും. നാലാഴ്ചയാണ് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുള്ളത്.
സമിതികള്‍ രൂപവത്കരിക്കാനുള്ള നടപടികള്‍ തിരുവിതാംകൂര്‍ രാജകുടുംബം ഉടന്‍ തുടങ്ങും.














Discussion about this post